ഇന്റര്‍നെറ്റ് സൗകര്യം ഇന്ന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാണ് എന്നാല്‍ കുട്ടിക്കള്‍ എന്തെല്ലാമാണ് തിരയുന്നത് എന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. മാതാപിതാക്കള്‍ പോലും ഇതെല്ലാം കൃത്യമായി നോക്കുന്നില്ല എന്ന് വേണം പറയാന്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളേക്കാള്‍ ഇന്ത്യയിലെ കുട്ടികള്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് സേവനങ്ങള്‍ വഴി സിനിമകളും ടെലിവിഷന്‍ പരിപാടികളും കാണുന്നവരാണെന്ന് പഠനം പുറത്ത് വരുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്സാപര്സ്കീയുടേതാണ് പഠനം. ഇതിനായി ഈ വര്‍ഷം ഓഗസ്റ്റിനും ജൂണിനുമിടയില്‍ 60,000 ഇന്ത്യന്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകളാണ് കാസ്പര്‍സ്കീ നിരീക്ഷിച്ചത്.
കാസ്പര്‍സ്കീയുടെ പാരന്റല്‍ കണ്ട്രോള് സൗകര്യം പ്രയോജനപ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. പാരന്റല്‍ കണ്ട്രോള് വഴി കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്.
അഡല്‍റ്റ് ഉള്ളടക്കങ്ങള്‍, കുറ്റകൃത്യങ്ങള്‍, ആയുധങ്ങള്‍, മതവുമായി ബന്ധപ്പെട്ടവ, മദ്യം, മയക്ക് മരുന്ന്, വാര്‍ത്താ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള അത്തരം തിരിച്ചില്‍ വിഷയങ്ങളുടെ കണക്കുകളാണ് കാസ്പര്‍സ്കീ ശേഖരിച്ചിരിക്കുന്നത്.
ഈ കണക്കുകള്‍ അനുസരിച്ച് 0,19 ശതമാനം കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനുമാണ് തിരഞ്ഞത്. 2.81 ശതമാനം പേര് അഡല്‍ട്ട് ഉള്ളടക്കങ്ങളാണ് തിരഞ്ഞത്, 3.06 ശതമാനം പേര് കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കും, 6.25 ശതമാനം പേര് വാര്‍ത്ത മാധ്യമങ്ങളും തിരഞ്ഞു. 13.80 ശതമാനം കുട്ടികള്‍ ഫെയ്സ്ബുക്കും ട്വിറ്ററും ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്ക് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളാണ് തിരഞ്ഞത്. 40.68 ശതമാനം കുട്ടികളും സ്ട്രീമിങ്ങ് സംവിധാനങ്ങളാണ് തിരഞ്ഞത്. 2.92 ശതമാനം പേര് മറ്റ് ഉള്ളടക്കങ്ങളും തിരഞ്ഞു.
നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം പോലുള്ള സ്ട്രീമിങ്ങ് വെബ്സൈറ്റുള്‍ വീഡിയോകളും സിനിമകളും കാണാനും പാട്ട് കേള്‍ക്കാന്‍ ഐട്യൂണ്‍സ്, ആപ്പിള്‍ മ്യൂസിക്ക്, സ്പോട്ടിഫൈ പോലുള്ളവയുമാണ് കുട്ടികള്‍ ഉപയോഗിക്കുന്നതെന്നും കാസ്പര്‍സ്കീ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂട്യൂബ് വീഡിയോകളും കുട്ടികള്‍ ആസ്വദിക്കുന്നുണ്ട്.
കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം മാതാപിതാക്കള്‍ നിരീക്ഷിക്കണം എന്ന് സൈബര്‍ സുരക്ഷാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തോട് ഏറെ അടുപ്പമുള്ള ഒരു തലമുറയാണ് വളര്‍ന്നുവരുന്നതെന്ന് വ്യക്തമാക്കുകയാണ് ഈ പഠന റിപ്പോര്‍ട്ട്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ക്ക് കുട്ടികള്‍ക്കിടയില്‍ ഏറെ പ്രചാരം ലഭിക്കുന്നു. പലവഴി ലഭിക്കുന്ന വീഡിയോകളും സിനിമകളും കുട്ടികളില്‍ സ്വാദീനം ചെലത്തുവാന്‍ കഴിയും. ബ്ലൂവെയില്‍ പോലുള്ള ഗെയിമുകളും ഒരു ഭീക്ഷണിയാണ്.






