
അരിസോണ: പാമ്പുകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ പേടിപ്പിക്കുന്ന ചിന്തകളായിരിക്കും എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടി എത്തുന്നത്. എന്നാല്‍ പാമ്പിന് പറ്റിയ ഒരു അവസ്ഥയെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. റാറ്റില്‍ സ്നേക്ക് എന്ന പാമ്പാണ് പാത്രത്തിന്റെ മൂടിയില്‍ പെട്ടുപോയത്. അമേരിക്കയിലെ അരിസോണയിലാണ് സംഭവം.
ഫീനിക്സ് ഹെര്പറ്റോളജിക്കല് സൊസൈറ്റി എന്ന സന്നദ്ധസംഘടനയാണ് റാറ്റില്‍ സ്നേക്ക് രക്ഷാപ്രവര്‍ത്തനത്തിന്റെ കഥ ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. പാത്രത്തിന്റെ മൂടിയില്‍ പെട്ടുപോയ പാമ്പിനെ എങ്ങനെ രക്ഷിക്കാം എന്ന ആലോചനയിലായി നാട്ടുകാര്‍. എന്നാല്‍ പേടി കാരണം ആരും അദ്യം അടുത്തേക്ക് ചെന്നില്ല. മൂടിയിലേക്ക് എണ്ണയൊഴിച്ച് കൊടുത്താല്‍ പാമ്പിന് ഊരിപ്പോരാന്‍ കഴിയുമെന്ന അവരുടെ പ്രതീക്ഷ പക്ഷേ വെറുതെയായിപ്പോയി.
പാമ്പിന് രക്ഷപെടാന്‍ ഈ ശ്രമം സഹായകരമായില്ല. ഇതിനെ തുടര്‍ന്നാണ് പാമ്പിനെ കയ്യിലെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആരംഭിച്ചത്. ഇരുപത് മിനിറ്റ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ പിന്നീട് റാറ്റില്‍ സ്നേക്കിനെ സമാശ്വാസ സമ്മാനമായി ഒരു ബബിള്‍ ബാത്തും ഏര്‍പ്പാടാക്കുകയും ചെയ്തു. ഇതിന് ശേഷം പാമ്പിനെ വനത്തില്‍ കൊണ്ടുപോയി വിടുകയും ചെയ്തു.







Comments