
ജപ്പാനില്‍ നിന്നുള്ള ഹോണ്ടാ കോഴ്സ് ഇന്ത്യ ലിമിറ്റഡ് (എച്ച് സി ഐ എല്‍) പൂര്‍ണ എസ് യു വിയായ സി ആര് വിയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ഒക്ടോബര്‍ ഒമ്പതിന് ഇന്ത്യന്‍ വിപണിയില്‍ ഇറക്കും. ഡീസല്‍ എന്ജിന് സഹിതമാണ് കമ്പനി പുത്തന്‍ സി ആര് വിയില്‍ നല്‍കീരിക്കുന്നത്. ടയോട്ട ഫോര്‍ച്യൂണറിന് എതിരാളി ആയിട്ടാണ് ഹോണ്ടാ സി ആര് വി അവതരിപ്പിക്കുന്നത്.
വാഹനത്തിന്റെ ഡിസൈനിങ്ങില്‍ പുതുമ കൊണ്ടുവന്നിട്ടുമുണ്ട്. ആന്‍ഡ്രോയ്ഡ് ആപ്പിള്‍ കണക്ടിവിറ്റിയോടെ ഏഴ് ഇഞ്ച് ടച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും ആണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. സി ആര് വിക്ക് കരുത്തേകുന്നത് പുതിയ 1,597 സി സി ഡീസല്‍ എന്‍ജിനാണ്. 4000 ആര് പി എമ്മില്‍ 120 പി എസ് വരെ കരുത്തും 2,000 ആര് പി എമ്മില്‍ 300 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്.

ഓഫ് റോഡ് ക്ഷമത മെച്ചപ്പെടുത്താന്‍ പുതിയ ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഈ വാഹനത്തിന് നല്‍കിയിട്ടുണ്ട്. എല്‍ ഇ ഡി ഹെഡ്ലാംപ്, എല്‍ ഇ ഡി ടെയ്ല് ലാംപ്, പുത്തന്‍ അലോയ് വീല്‍ തുടങ്ങിയവയ്ക്കൊപ്പം നവീകരിച്ച ഇന്റ്റീരിയറും കമ്പനി നല്‍കിയിട്ടുണ്ട്. പുതിയ സി ആര് വിക്ക് 26 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് നിരയിലായി ഏഴ് സീറ്റുകള്‍ നല്കിയിരിക്കുന്നുവെന്നതാണ് അഞ്ചാം തലമുറ സി ആര് വിയുടെ ഉള്‍വശത്തെ പ്രധാനമാറ്റം.








Comments