ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ ഓണ്‍ലൈന്‍ ഗെയിമുമായി കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ ട്രിവിയ എന്ന പേരില്‍ അറയിപ്പെടുന്ന ഈ ഗെയിം ആപ്ലിക്കേഷന്‍ കളിയിലൂടെ പഠനം എന്ന ഉദേശത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജീവന് വരെ ഭീഷണി ഉയര്‍ത്തുന്ന ഇപ്പോഴത്തെ ഗെയിമായ മോമോ, ബ്ലൂ വെയ്ല് തുടങ്ങിയ ഗെയിമുകള്‍ കുട്ടികളില്‍ ഉണ്ടാക്കിയ ആഘാതത്തിന്റെ പശ്ചാതലത്തിലാണ് ഈ ഗെയിം ആപ്ലിക്കേഷന്‍ നിര്‍മിച്ചത്.
ഇന്ന് ഭൂരിഭാഗം കുട്ടികള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ ഉള്ളവരാണ്. എന്നാല്‍ ഇതില്‍ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്ന് കുട്ടികള്‍ക്ക് അറിയില്ല. ഇന്റര്‍നെറ്റില്‍ അപരിചിതര്‍ ചിത്രങ്ങള്‍ക്കോ അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യുന്നതിനോ ആവശ്യപ്പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വളരെ രസകരമായ രീതിയില്‍ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് സൈബര്‍ ട്രിവിയയുടെ ലക്ഷ്യമെന്ന് എന്‍സിപിആര്‍ അംഗം യശ്വന്ത് ജയിന് പറഞ്ഞു.
ഇന്നത്തെ കാലത്തെ കുട്ടികള്‍ രക്ഷിതാക്കളെക്കാളും മിടുക്കരാണ്. എന്നാല്‍ കുട്ടികള്‍ക്ക് സൈബര്‍ ലോകത്തെ അപകടങ്ങളെക്കുറിച്ചോ ഓണ്‍ലൈന്‍ ഗെയിമുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ചോ ഒട്ടും ബോധവാന്മാരല്ല. ഈ കാരണത്താലാണഅ ഫലപ്രദമായ മറ്റൊരു ഗെയിം വികസിപ്പിക്കാന്‍ തീരുമാനിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അടക്കമുള്ള ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ആപ്ലിക്കേഷന്‍ ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.






