
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ 92ാം ജന്മദിനാഘോഷങ്ങള്‍ക്കിടയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു സിഖ് തലപ്പാവണിഞ്ഞ സൈനികന്. ചരണ്‍പ്രീത് സിങ്ങ് ലാലായിരുന്നു ആ സിഖ് കാരന്. ലോക മാധ്യമങ്ങള്‍പോലും ഈ സൈനികന്റെ വാര്‍ത്ത നല്‍കിയിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള സൈന്യത്തിന്റെ വാര്‍ഷിക പരേഡില്‍ തലപ്പാവണിഞ്ഞ് പങ്കെടുത്ത ആദ്യ സൈനിന് എന്ന നിലയിലായിരുന്നു ഈ ഇരുപത്തിരണ്ടുകാരന് ലോക ശ്രദ്ധ നേടിയതും.
എന്നാല്‍ ഇന്ന് മയക്കുമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ട അവസ്ഥയിലാണ് ചരണ്‍പ്രീത്. വൈദ്യ പരിശോധനയില്‍ അമിതമായ അളവില്‍ കൊക്കയ്ന്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരണ്‍പ്രീതിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ റപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ജോലി നഷ്ടപെടുമെന്നത് ഉറപ്പാണ്.

ക്ലാസ് എ വിഭാഗത്തില്‍ പെട്ട കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ സൈന്യത്തില്‍ നിന്ന് പിരിച്ച് വിടുമെന്ന് മാത്രമല്ല മറ്റ് നടപടികള്‍ നേരിടേണ്ടിവരുമെന്നും ബ്രിട്ടിഷ് മാധ്യമങ്ങള്‍ പറയുന്നു. പഞ്ചാബിലാണ് ജനിച്ചതെങ്കിലും കുട്ടിക്കാലത്ത് തന്നെ കുടുംബം ബ്രിട്ടണിലേക്ക് ചേക്കേറുകയായിരുന്നു. 2016 ജനുവരിയിലാണ് ചരണ്‍ ബ്രിട്ടിഷ് സൈന്യത്തിന്റെ ഭാഗമായത്.







Comments