
ജപ്പാനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ പുതിയ കിക്ക്സ് എസ്.യു.വി ഒക്ടോബര്‍ 18ന് ഇന്ത്യയില്‍ അവതരിപ്പിക്കും. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയെ നേരിടാനെത്തുന്ന കിക്ക്സ് വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ജനുവരിയോടെ മാത്രമേ വിപണിയിലെത്തൂ.
ലുക്കിലും വാഹനത്തിന്റെ ഡിസൈനിലും പ്രൗഡി കൂട്ടുന്ന രീതിയിലായിരിക്കും കിക്ക്സിന്റെ രൂപകല്‍പ്പന. നിസ്സാന്‍ നിരയില്‍ ടെറാനോയ്ക്കും മുകളിലാണ് കിക്ക്സിന്റെ സ്ഥാനം. നിസ്സാന്റെ വി പ്ലാറ്റ്ഫോമിലല്ല ഇന്ത്യന്‍ സ്പെക്ക് കിക്ക്സ് പരിഷ്കരിച്ച പ്ലാറ്റ്ഫോര്മിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം നടത്തുക. അതുകൊണ്ടുതന്നെ വില വലിയ തോതില്‍ കുറയ്ക്കാനും ഇത് സഹായിക്കും റെനോ ഡസ്റ്ററും ഇതേ പ്ലാറ്റ്ഫോമിലാണ് നിര്‍മിക്കുന്നത്.

1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 104 ബിഎച്ച്പി പവറും 142 എന്‍എം ടോര്ക്കുമേക്കും. 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 108 ബിഎച്ച്പി പവറും 240 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. പെട്രോള്‍ പതിപ്പിലെ മാന്വല്‍ ഗിയര്‍ബോക്സ് അഞ്ചു സ്പീഡാണ്. ഡീസല്‍ പതിപ്പില്‍ ആറു സ്പീഡായിരിക്കും. ഇതിനൊപ്പം ഓട്ടോമാറ്റിക് പതിപ്പും കമ്പനി ഇറക്കും.

ഗ്ലോബല്‍ സ്പെക്കിനെക്കാളും വലുപ്പക്കാരനായിരിക്കും ഇന്ത്യന്‍ കിക്ക്സ്. നീളവും വീതിയും ഉയരവും വീല്‍ബേസും അല്പം കൂടും. ടെറാനോ, ഡസ്റ്റര്‍, കാപ്ച്ചര്‍ എന്നിവയില്‍ നല്കിയ അതേ എന്ജിന് കിക്ക്സിലും ഉള്‍പ്പെടുത്താനാണ് സാധ്യത.







Comments