തിരുവനന്തപുരം: സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന പി സി ജോര്‍ജിനെതിരെ കേരളത്തിലെ സ്ത്രീകള്‍ പരസ്യമായി രംഗത്ത് വരണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. ഇനി കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുമ പ്രഖ്യാപിച്ച് രംഗത്ത് വന്നതിന്റെ പോരില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയോടെ സഭാ പ്രതികരം ചെയ്താല്‍ കമ്മീഷന് ഇടപെടുമെന്നും വനിതാ കമ്മീഷന് വ്യക്തമാക്കി.
ജോര്‍ജിനെതിരെ പരസ്യമായി പ്രതികരിക്കുന്നതിന് കേരളത്തിലെ സ്ത്രീകള്‍ തയ്യാറാകണം. സിസ്റ്ററുടെ പരാതി പോലീസ് അവഗണിക്കുകയായിരുന്നു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ജോര്‍ജിനെ നിയമസഭാ എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് നീക്കണം എന്നും വനിതാ കമ്മീഷന് പറഞ്ഞു.
ജോര്‍ജ് അടങ്ങിയ കമ്മിറ്റി കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെതിരെ കമ്മീഷന് നല്കിയ പരാതി പരിഗണിക്കരുതെന്നും എം.സി ജോസഫൈന് കൂട്ടിചേര്‍ത്തു.





