റഫാല്‍ വിവാദവുമായി ടെന്നീസ് താരം റാഫേല്‍ നദാലിന് എന്താണ് ബന്ധം? രണ്ടു പേരുകളും തമ്മിലുള്ള സാമ്യമാണെങ്കില് അതിന് ഇത്രയ്ക്ക് തരംതാണ പ്രതികരണം മലയാളികള്‍ നടത്തണമായിരുന്നോ? പ്രളയ സമയത്തും, ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസുമായി ബന്ധപ്പെട്ടും ഫെയ്സ്ബുക്കില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ മലയാളികളുടെ വില കളഞ്ഞു കുളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഇപ്പോള്‍ നീളുന്നത്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ നദാലിന്റെ ഫെയ്സ്ബുക്ക് പേജിലാണ് മലയാളികളുടെ തരംതാണ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് നദാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ കമന്റ് ബോക്സിലാണ് മല്ലൂസ് കൂട്ടത്തോടെ പ്രതികരണങ്ങളുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
താന്‍ എന്തുകൊണ്ട് സ്പെയിനിനെ ഇഷ്ടപ്പെടുന്നു എന്നത് വിവരിച്ചുള്ള താരത്തിന്റെ 10 സെക്കന്‍ഡ് നീളുന്ന വീഡിയോയ്ക്ക് താഴെയാണ് അശ്ശീലച്ചുവയോടെയും ആക്ഷേപഹാസ്യത്തോടെയുമുള്ള മലയാളികളുടെ കമന്റുകള്‍ നിറയുന്നത്. സ്പാനിഷ് പൗരനാണ് പ്രശസ്ത ടെന്നീസ് താരം റാഫേല്‍ നദാല്‍.

Comments