തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്നും കൂടുതല്‍ വിശദാംശങ്ങള്‍ തേടാന്‍ നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ മാധ്യമങ്ങളില്‍ നിന്ന് ശേഖരിക്കും. അതേസമയം എത്തിക്സ് കമ്മിറ്റിയുടെ ഇന്നത്തെ യോഗത്തില്‍ സമിതി അംഗമായ ജോര്‍ജ് പങ്കെടുത്തില്ല. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ബിഷപ്പിനെതിരെ പീഡനപരാതി നല്കിയ കന്യാസ്ത്രീക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശമാണ് വനിതാ കമ്മീഷന്റെ പരാതിക്ക് അടിസ്ഥാനം
