
ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ ഡ്യുവൽ ടോൺ വകഭേദമെത്തി. ഗ്രെയ് - ബ്ലാക് നിറശൈലിയാണ് പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പിന്തുടരുന്നത്. 52,907 രൂപയാണ് പുതിയ സ്റ്റാര്‍ സിറ്റി പ്ലസിന് വിപണിയില്‍ വില.
പുതിയ മോഡലിന്റെ മുഖ്യാകർഷണം സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി എന്നു ടിവിഎസ് വിളിക്കുന്ന കോമ്പി ബ്രേക്കിംഗ് സംവിധാനമാണ്. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ കൈവശമാണ് 2018 -ലെ ഏറ്റവും ഇന്ധനക്ഷമതയേറിയ ബൈക്കെന്ന പട്ടവും.
പുതിയ മോഡലിലും നിലവിലുള്ള 109 സിസി ഇക്കോത്രസ്റ്റ് എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഒരുങ്ങുന്നത്. എഞ്ചിന് 8.3 bhp കരുത്തും 8.7 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്സ്. നിലവില്‍ 110 സിസി ബൈക്ക് ശ്രേണിയില്‍ കോമ്പി ബ്രേക്കിംഗ് സംവിധാനം നല്കുന്ന ഏക നിര്‍മ്മാതാക്കളാണ് ടിവിഎസ്. സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജിയാണ് കമ്പനി അടുത്തിടെ പുറത്തിറക്കിയ റേഡിയോണിലും ഒരുങ്ങുന്നത്.






