
തിരുവനന്തപുരം: ഡിഐജി ആണെന്ന് അറിയാതെ വാഹനം തടഞ്ഞു നിര്ത്തി ഊതിച്ചു. ഒടുവില് ഉതിച്ച പോലീസുകാര്ക്ക് ഡിഐജി സര്പ്രൈസ് നല്കുകയും ചെയ്തു. കഴിഞ്ഞ മാസം 26 നായിരുന്നു പോലീസ് സേനയിലെ അതിശയിപ്പിക്കുന്ന സംഭവം.
അര്ധ രാത്രിക്കു ശേഷമുള്ള വാഹനപരിശോധനയ്ക്കിടെ തകരപ്പറമ്പിലായിരുന്നു സംഭവം. സ്വകാര്യ വാഹനത്തിലെത്തിയ ഡിഐജി ഷെഫിന് അഹമ്മദ് ഐപിഎസിനെ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് സംഘം തടഞ്ഞു നിര്ത്തി പരിശോധിക്കുകയായിരുന്നു. ബ്രീത്ത് അനൈലസറില് ഊതിക്കുകയും ചെയ്തു. അല്പം മുന്നോട്ട് എടുത്തതോടെയാണ് ഡിഐജി ആണ് വാഹനത്തിലെന്ന് പോലീസുകാര്ക്ക് മനസിലായത്. പട്രോളിങ്ങിന്റെ ഭാഗമായുള്ള പരിശോധനയാണെന്ന് വിശദമാക്കിയ ജയകുമാറിനെ ഡ്യൂട്ടിയുടെ ഭാഗമായുള്ള പരിളോധനയല്ലേ നടക്കട്ടെ എന്ന് പറഞ്ഞ് ഡിഐജി പോകുകയും ചെയ്തു.

പിന്നാലെ ആണ് പോലീസ് സംഘത്തെ ഞെട്ടിച്ചുകൊണ്ട് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് ക്യാഷ് അവാര്ഡ് പ്രഖ്യാപനം ഉണ്ടായത്. അര്ധരാത്രിയിലും ഡ്യൂട്ടിയില് കാണിച്ച ആത്മാര്ത്ഥതയ്ക്കാണ് പ്രതിഫലം. വഞ്ചിയൂര് സ്റ്റേഷനിലെ ജയകുമാര്, അജിത് കുമാര്, അനില് കുമാര് എന്നിവര്ക്കാണ് 500 രൂപയുടെ ക്യാഷ് അവാര്ഡ് പ്രഖ്യാപിച്ചത്.







Comments