ദുബായ്: ദുബായ് മദ്യശാലയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം സ്ഥാപിച്ചത് വിവാദമാകുന്നു. ദുബായിലെ ഒരു പബ്ബിലാണ് കൂളിംഗ് ാസ് ധരിച്ച മോഡേണ്‍ ഗാന്ധിയുടെ ചിത്രം. ഇന്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള പബ്ബിലാണ് ഗാന്ധി ചിത്രം. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പബ്ബിലെ സന്ദര്‍ശകര്‍ ചിത്രം എടുത്ത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദുബായിലെ ഇന്ത്യക്കാര്‍ പ്രതിഷേധവുമായി എത്തിയതോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടു. ചിത്രം അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ടതായി കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍ അറിയിച്ചു.
അതേസമയം ഗാന്ധിജിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഒരു കലാരൂപം എന്ന നിലയ്ക്ക് മാത്രമാണ് ചിത്രം സ്ഥാപിച്ചതെന്നുമാണ് മാനേജ്മെന്റിന്റെ വാദം. ഇന്ത്യയുടെ പാരമ്പര്യത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു.






