
സ്വിഫ്റ്റിന് ആർഎസ് പതിപ്പുമായി മാരുതി ഇന്ത്യൻ വിപണിയിലേക്ക്. ബലെനോ ആർഎസ് ഇന്ത്യൻ വിപണിയില്‍ ശ്രദ്ധനേടി. അതെ പിന്തുണ സ്വിഫ്റ്റ് ആർഎസിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി. നേരത്തെ സ്വിഫ്റ്റ് സ്പോർടി പതിപ്പ് ഇന്ത്യയിൽ എത്തുമെന്നായിരുന്നു മാരുതി അറിയിച്ചിരുന്നത്. എന്നാൽ സാധാരണക്കാർക്ക് സ്പോർടി പതിപ്പിന്റെ ഉയർന്ന വില താങ്ങാനാകില്ലെന്ന മനസിലാക്കിയാണ് മാരുതി ആർഎസ് പതിപ്പുമായി വരുന്നത്.
ബലെനോ ആർഎസിനേക്കാളും കുറഞ്ഞ വിലയ്ക്കായിരിക്കും സ്വിഫ്റ്റ് ആർഎസ് എത്തുക. ഡൽഹി എക്സ്ഷോറൂം 7.31 ലക്ഷം രൂപയാണ് സ്വിഫ്റ്റിന്റെ വില. സ്വിഫ്റ്റ് ആർഎസിന് 7.80 മുതൽ 8 ലക്ഷം വരെ വില പ്രതീക്ഷിക്കാം. റൂഫ് സ്പോയിലർ, വീതിയേറിയ ബമ്പർ, സൈഡ് സ്കേർട്ടുകൾ, പുത്തൻ ഗ്രാഫിക്സ് എന്നിവയോടു കൂടിയായിരിക്കും സ്വിഫ്റ്റ് ആർഎസ് വിപണിയിലെത്തുക.
സ്വിഫ്ററ് ആർഎസിനും ബലെനോ ആർഎസിലുള്ള അതെ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനായിരിക്കും കരുത്തേകുക. 101 ബിഎച്ച്പിയും 150എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും എൻജിനിൽ ഇടംതേടുക. 16 ഇഞ്ച് അലോയ് വീലുകള്‍, നാലു ടയറുകളിലും ഡിസ്ക് ബ്രേക്ക്, മികച്ച സസ്പെന്ഷന് എന്നിവ മോഡലിൽ ലഭിക്കും.






