
കൊല്‍ക്കത്ത: ബി.ജെ.പി നടത്തിയ ഭാരത ബന്ദിനിടെ തൃണമൂല്‍ കോണ്‍ഗ്രസം അക്രമം അഴിച്ചുവിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ബി ജെ പി വനിതാ നേതാവിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. റാലിക്കിടെയുണ്ടായ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നീലിമ ദേ സര്‍ക്കാരിനെ വീണ്ടും ആക്രമിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.
സെപ്തംബര്‍ 26 ന് നടത്തിയ റാലിക്കിടെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. കൊല്‍ക്കത്തയിലെ ബരാസത് റെയില്‍വേ ട്രാക്ക് ഉപരോധിക്കവെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്കല്‍ പഞ്ചായത്ത് അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു നീലിമയെ ആക്രമിച്ചത്. വടികളുപയോഗിച്ചായിരുന്നു ആക്രമണം.






