ഗാന്ധിജയന്തി ആഘോഷിക്കാന്‍ മഹാത്മ ഗാന്ധിയുടെ ഇമോജിയിറക്കി ട്വിറ്റര്‍. രാഷ്ട്രപിതാവിന്റെ 150ാം ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് പ്രത്യേകമായ ഗാന്ധി ഇമോജി ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ച്ചയോളം ഗാന്ധി ഇമോജി ട്വിറ്ററില്‍ ലഭ്യമാകും.
ട്വിറ്റര്‍ ലോഗോയുടെ തന്നെ നീല, വെള്ള നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമാണ് ഇമോജിയായി ലഭിക്കുക. #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, #गाँधीजयंती, #ગાંધીજયંતિ, എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുമ്പോഴാണ് ഇമോജി പ്രത്യക്ഷമാവുക
വിശേഷ ദിവസങ്ങളില്‍ ട്വിറ്റര്‍ ഇത്തരം മാറ്റങ്ങളുമായി എത്താറുണ്ട്. മുമ്പ് ദീപാവലി, ഗണേശ ചതുര്‍ഥി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ഡേ, അന്താരാഷ്ട്ര യോഗ ദിനം, അംബേദ്ക്കര്‍ ഇയന്തി തുടങ്ങിയവയ്ക്കൈല്ലാം ട്വിറ്റര്‍ പ്രത്യേകം ഇമോജികള്‍ അവതരിപ്പിച്ചിരുന്നു.
മഹാത്മാ ഗാന്ധിജിയുടെ ജയന്തിയോടനുമ്പന്തിച്ച് രണ്ട് വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുവാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.





