
ഭോപ്പാല്‍: ബി.ജെ.പിക്കെതിരെ ആള്‍ദൈവം കമ്പ്യുട്ടര്‍ ബാബ. ബി.ജെ.പി മതവിരുദ്ധ പാര്‍ട്ടിയാണെന്ന് കമ്പ്യൂട്ടര്‍ ബാബ ആരോപിച്ചു. ബി.ജെ.പിക്കെതിരായി ആരോപണം ഉന്നയിച്ച് കമ്പ്യൂട്ടര്‍ ബാബ മധ്യപ്രദേശ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രിസഭാംഗമായി ആറ് മാസം പിന്നിടുമ്പോഴാണ് ബാബ രാജിവച്ചത്.
നര്‍മ്മദ നദിയിലെ അനധികൃത ഖനനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കമ്പ്യൂട്ടര്‍ ബാബ ആരോപിച്ചു. സന്യാസിമാര്‍ക്ക് വേണ്ടി തനിക്കൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അനധികൃത ഖനനങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം നടപടി എടുത്തില്ലെന്നും കമ്പ്യുട്ടര്‍ ബാബ ആരോപിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പുതിയതായി പ്രഖ്യാപിച്ച പശു സംരക്ഷണ വകുപ്പിനെതിരെയും കമ്പ്യുട്ടര്‍ ബാബ രംഗത്ത് വന്നു. പശു സംരക്ഷണ ബോര്‍ഡ് പശുക്കള്‍ക്കായി ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും അങ്ങനെയൊരു വകുപ്പിന്റെ ആവശ്യമില്ലെന്നും കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു.







Comments