
ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ് വിപണിയിലേക്ക്. ഡീലര്‍ഷിപ്പില്‍ നിന്നും പുതിയ മോഡലിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു. പുറംമോടിയില്‍ കാര്യമായ മാറ്റങ്ങള്‍ ചിത്രത്തിൽ കാണാം.
ഗ്രാന്‍ഡെ എഡിഷനെന്നു മുന്‍ ഏപ്രണില്‍ സമാന്യം വലുപ്പത്തില്‍ കാണാം. മുന്‍ഭാഗത്തു കമ്പനി പതിപ്പിച്ചിട്ടുള്ള ഗ്രാന്‍ഡെ എഡിഷന് ബാഡ്ജാണ്. വിപണിയില്‍ ഹോണ്ട ആക്ടിവയുമായാണ് ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന് കൊമ്പുകോര്‍ക്കുക.
ബീജ് നിറമാണ് ഫ്ളോര്‍ബോര്‍ഡിനും ഫൂട്ട്റെസ്റ്റുകള്‍ക്കും ലഭിച്ചിരിക്കുന്നത്. അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകളും ഗ്രാന്‍ഡെ എഡിഷന് ജൂപിറ്ററിന്റെ പ്രധാന ഫീച്ചറുകളാണ്. നിലവിലുള്ള 109.7 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് തന്നെയാണ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനിലും.
എഞ്ചിന് 8 bhp കരുത്തും 8 Nm ടോർക്കുംപരമാവധി സൃഷ്ടിക്കും. എഞ്ചിന് കരുത്ത് പിന് ചക്രത്തിലെത്തുന്നത് സിവിടി ഗിയര്‍ബോക്സ് മുഖേനയാണ്. ARAI സാക്ഷ്യപ്പെടുത്തി 56 കിലോമീറ്റര്‍ മൈലേജ് ജൂപിറ്റര്‍ കാഴ്ച്ചവെക്കുമെന്നാണ് ടിവിഎസിന്റെ അവകാശവാദം.






