ഒക്ടോബര്‍ ഒമ്പതിന് പുതിയ ഗോ, ഗോ പ്ലസ് ഫെയ്സ്ലിഫ്റ്റ് മോഡലുകളെ ഡാറ്റ്സന്‍ വിപണിയില്‍ കൊണ്ടുവരും. ഔദ്യോഗിക വരവിന് മുന്നോടിയായി ഇരു മോഡലുകളുടെയും പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചെന്നാണ് റിപ്പോർട്ട് . ഒരുപാട് മാറ്റങ്ങളോടെയാണ് ഡാറ്റ്സന്‍ ഗോ ഹാച്ച്ബാക്കും ഗോ പ്ലസ് എംപിവിയും എത്തുന്നത്.
ബുക്കിംഗ് തുക 11,000 രൂപയാണ്. ഗോ, ഗോ പ്ലസ് ഫെയ്സ്ലിഫ്റ്റ് മോഡലുകളെ രാജ്യത്തുടനീളമുള്ള ഡാറ്റ്സന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും ബുക്ക് ചെയ്യാം. ആംബര്‍ ഓറഞ്ച്, സണ്‍സ്റ്റോണ്‍ ബ്രൗണ്‍ എന്നീ പുതിയ രണ്ടു നിറപതിപ്പുകളും മോഡലുകളില്‍ തെരഞ്ഞെടുക്കാം.
അഞ്ചു വകഭേദങ്ങളാണ് ഗോ, ഗോ പ്ലസ് ഫെയ്സ്ലിഫ്റ്റ് മോഡലുകളില്‍. 14 ഇഞ്ച് അലോയ് വീലുകളാണ് പുതിയ ഗോ, ഗോ പ്ലസ് മോഡലുകളുടെ ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളില്‍ ഒരുങ്ങുന്നത്. എന്നാൽ, താഴ്ന്ന വകഭേദങ്ങളില്‍ സ്റ്റീല്‍ വീലുകള്‍ മാത്രമെ ഇടംപിടിക്കുകയുള്ളൂ. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ മിററുകളില്‍ തന്നെയാണ് .

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് ഫെയ്സ്ലിഫ്റ്റ് പതിപ്പുകളുടെ ഒരുക്കം. ഇരു മോഡലുകളുടെയും അകത്തളത്തില്‍ സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയുള്ള 6.75 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഉള്ളത്. എസി വെന്റുകള്‍ പരിഷ്കരിച്ചിട്ടുണ്ട്.
ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് ഫെയ്സ്ലിഫ്റ്റ് പതിപ്പുകളിൽ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന് വൈപര്‍ എന്നിവയുണ്ട്. സുരക്ഷക്കായി ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്ട്രോള്, സ്റ്റബിലിറ്റി കണ്ട്രോള് എന്നിവ ഒരുങ്ങും.

Comments