ബിഗ് ബോസ് മത്സരം അവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും പരസ്പരം മിസ് ചെയ്ത് തുടങ്ങി. നൂറു ദിവസത്തെ വാശിയേറിയ മത്സരമായിരുന്നു ബിഗ് ബോസ്. ബിഗ് ബോസിലെ പ്രണയ ജോഡികളാണ് പേര്ളിയും ശ്രീനിഷും. ഇവര്‍ക്കായിരിക്കും കൂടുതല്‍ മിസ്സിങ്ങ് തോന്നുക.
രണ്ടുപേരും കഴിഞ്ഞ ദിവസം തങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിന്റെ തെളിവായിരുന്നു. നൂറു ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെന്നു പറഞ്ഞുകൊണ്ടാണ് പേര്‍ളി ശ്രീനിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചുരുളമ്മേ എവിടെയാ എന്ന് ചേദിച്ചുകൊണ്ടായിരുന്നു ശ്രീനിയുടെ പോസ്റ്റ്. പേര്‍ലിഷ് മിസ്സിഗ് യൂ എന്ന് ഹാഷ്ടാഗും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു.
ഇരുവരുടെയും പ്രണയം സത്യമാണോ അതോ ഗെയിമിന്റെ ഭാഗമാണോ എന്നതായിരുന്നു പ്രേക്ഷകരുടെ സംശയം എന്നാല്‍ തങ്ങല് യഥാര്‍ത്ഥത്തില്‍ പ്രണയത്തിലാണെന്ന് ഇരുവരും തുറന്നു പറഞ്ഞു. ബിഗ് ബോസ് ഫിനാലെ ദിവസം വിജയിയായ സാബുവിനോട് തനിക്കും ശ്രീനിക്കും വേണ്ടി വീട്ടില്‍ വന്ന് സംസാരിക്കണമെന്നും വീട്ടുകാരെ പറഞ്ഞ് മനസിലാക്കണമെന്നും പേര്‍ളി പറഞ്ഞിരുന്നു. സാബു സഹായിക്കാമെന്നും മറുപടി പറഞ്ഞിരുന്നു.
പേര്‍ളി ആര്‍മിക്കും ശ്രീനിഷ് ആര്‍മിക്കും പുറമേ ഇപ്പോള്‍ 'പേര്ളിഷ് ആര്മിയുമുണ്ട്' സോഷ്യല്‍ മീഡിയയില്‍. ഇരുവരുടെയും ആരാധകര്‍ ചേര്‍ന്നാണ് ആര്‍മി ഉണ്ടാക്കിയിരിക്കുന്നത്. പേര്ളിഷ് എന്ന ഹാഷ്ടാഗുകളോടെയാണ് ആരാധകര്‍ ഇപ്പോള്‍ പേര്‍ളിയുടേയും ശ്രീനിഷിന്റെയും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.






