
ഗ്രാൻഡ് i10 ഹാച്ച്ബാക്കിൽ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഹ്യുണ്ടായ് ഒരുക്കുന്നു. അടുത്തവർഷത്തോടെ ഇന്ത്യയിൽ കർശനമാക്കാനിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഹ്യുണ്ടായ് i10 ഹാച്ച്ബാക്കിനെ പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്.
വിലയിലും മാത്രം മാറ്റമില്ല. ഡൽഹി എക്സ്ഷോറൂം 4.73 ലക്ഷം രൂപ തന്നെയാണ് എൻട്രി ലെവൽ ഗ്രാൻഡ് i10 പെട്രോൾ മോഡലിന്റെ വില. ടോപ് എൻഡ് ഡീസൽ മോഡലിന് 7.50 ലക്ഷം രൂപയാണ് വില.
ഇനി മുതൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, എബിഎസ് എന്നിവ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളായി മോഡലിൽ ഒരുങ്ങും. ഗ്രാൻഡ് i10 ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയർന്ന വകഭേദത്തിന്റെയും സുരക്ഷ വർധിപ്പിച്ചു.
പാർക്കിങ് സെൻസർ, സെൻട്രൽ ലോക്ക്, ആഘാതം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഡോർ ലോക്ക്, ഡിഫോഗർ തുടങ്ങിയ ഫീച്ചറുകൾ ടോപ്പ് എൻഡ് വകഭേദങ്ങളിലും ഇടംതേടും.
ഗ്രാൻഡ് i10 ന് 1.2 ലിറ്റർ ഡീസൽ, പെട്രോൾ എൻജിനുകളാണ് കരുത്തേകുന്നത്. 74ബിഎച്ച്പിയും 190എൻഎം ടോർക്കുമാണ് 1.2 ലിറ്റർ ഡീസൽ എൻജിൻ ഉൽപാദിപ്പിക്കുന്നത്. 82ബിഎച്ച്പിയും 113എൻഎം ടോർക്കുമാണ് പെട്രോൾ എൻജിനുള്ളത്. രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ.






