
റിയാദ് : സൗദിയില്‍ നാലംഗ സംഘം മലയാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു. ഒമാനൂര്‍ സ്വദേശിയും റിയാദിലെ സാമൂഹിയ പ്രവര്‍ത്തകനുമായ അഷ്റഫ് ആണ് ആക്രമിക്കപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങവേ ഇരുമ്പു ദണ്ഡുകൊണ്ടാണ് അഷ്റഫ് ആക്രമിക്കപ്പെട്ടത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന 2300 റിയാല്‍ കവര്‍ന്ന ശേഷം കടന്നുകളഞ്ഞു.
ശമ്പളം ലഭിച്ച തുകയാണ് പഴ്സില്‍ ഉണ്ടായിരുന്നതെന്നും തിരിച്ചറിയല്‍ കാര്‍ഡുകളെല്ലാം അവര്‍ വലിച്ചെറിഞ്ഞുവെന്നും അഷ്റഫ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






