കൊച്ചി : മുംബൈ സിറ്റി എഫ്.സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന് ഐ എസ് എല്ലില്‍ പുതിയ ചരിത്രം കുറിക്കും. സിറ്റിക്കെതിരെ കളത്തില്‍ ഇറങ്ങിയാല്‍ അത് താരത്തിന്റെ ഐ എസ് എല്‍ കരിയറിലെ അറുപതാം മത്സരമാകും. ഐ എസ് എല്ലില്‍ ആദ്യമായി അറുപത് മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന ചരിത്രമാകും ജിംഗാന് കുറിക്കുക.
കഴിഞ്ഞ മത്സരത്തില്‍ എ ടി കെ കൊല്‍ക്കത്തയ്ക്ക് എതിരെ ഇറങ്ങിയപ്പോള്‍ ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന ഇയാന്‍ ഹ്യൂമിന്റെ റെക്കോര്‍ഡിനൊപ്പം ജിംഗാന് എത്തിയിരുന്നു. ഹ്യൂമിനും ജിങ്കനും ഇപ്പൊള്‍ 59 മത്സരങ്ങളാണ് ഐ എസ് എല്ലില്‍ കളിച്ചിട്ടുള്ളത്. നിവലില്‍ ഹ്യൂം പരിക്കേറ്റു വിശ്രമത്തിലാണ്. ജിംഗാന് കളിച്ച മുഴുവന്‍ മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലായിരുന്നു എന്നത് കേരള ബ്ലാസ്റ്റേഴ്സിനും അഭിമാനകരമാണ്. ഇന്ത്യക്കു വേണ്ടി 26 മത്സരങ്ങള്‍ കളിച്ച താരം നാലു ഗോളുകളും നേടിയിട്ടുണ്ട്.






