
രാജ്യത്തെ മിസൈല്‍ മാന്‍ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതം മിനിസ്ക്രീനിലേക്ക് എത്തുന്നു. അദ്ദേഹത്തിന്റെ 87ാം ജന്മദിനത്തിന്റെ ദിവസങ്ങള്‍ക്ക് മുന്പാകും പരിപാടിയുടെ സംപ്രേഷണം ആരംഭിക്കുന്നത്. നാഷണല്‍ ജിയോഗ്രഫി ചാനലില്‍ മെഗാ ഐക്കണ്‍ സീരിസിലാണ് ഇത് പ്രദര്ശിപ്പുക്കുന്നത്.
ആദ്യ എപ്പിസോഡില്‍ അധികം ആര്‍ക്കും അറിയാത്ത ചില കഥകള്‍ ആകും സപ്രേഷണം ചെയ്യുന്നത്. കലാമിന്റെ ജീവചരിത്രം, അദ്ദേഹത്തിന്റെ ജീവിതവിജയ കഥകള്‍ എന്നിവയാകും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. കലാമിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍, ലോകമറിയുന്ന ശാസത്രജ്ഞനിലേക്കുളള അദ്ദേഹത്തിന്റെ വളര്‍ച്ച, ജീവിതത്തിലെ വീഴ്ചകള്‍, തോല്‍വികളെ അദ്ദേഹം നോക്കിക്കണ്ട രീതി, അവിടെ നിന്നും ഉയര്‍ന്നുവന്നത് എന്നിവയെല്ലാം നമുക്ക് കാണാം.
പൈലറ്റ് ആകുക എന്നതായിരുന്നു കലാമിന്റെ ജീവിതത്തിലെ സ്വപ്നം. എന്നാല്‍, 1958ല്‍ എംഐടിയില്‍ നിന്നും ബിരുദം നേടിയ ശേഷം ഇന്ത്യന്‍ വ്യോമ സേനയിലേക്ക് അദ്ദേഹം അപേക്ഷ അയച്ചെങ്കിലും എട്ട് സീറ്റുകള്‍ മാത്രമുള്ളിടത്ത് ഒമ്പതാം റാങ്കായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഈ സംഭവങ്ങളെല്ലാം സീരിസില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.






