
രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റിലെ പൃഥ്വി ഷായുടെയും, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും സെഞ്ചുറിക്കു പിന്നാലെ രവീന്ദ്ര ജഡേജ ടെസ്റ്റിലെ ആദ്യ സെഞ്ചുറി കുറിച്ച മത്്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ് ഡി€യര്‍ ചെയ്തു. 132 പന്തില്‍ അഞ്ചു വീതം ബൗണ്ടറിയും സിക്സും ഉള്‍പ്പെടെയാണ് ജഡേജ കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. ജഡേജ 100 റണ്‍സോടെയും മുഹമ്മദ് ഷമി രണ്ടു റണ്‍സോടെയും പുറത്താകാതെ നിന്നു.
സെഞ്ചുറി പ്രകടനങ്ങള്‍ക്കു പിന്നാലെ അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര(86), ഋഷഭ് പന്ത്(92) എന്നിവരുടെയും പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോറിലേക്ക് കുതിക്കാന്‍ തുണച്ചത്. ലോകേഷ് രാഹുല്‍(പൂജ്യം), അജിങ്ക്യ രഹാനെ(92 പന്തില്‍ 41), രവിചന്ദ്രന്‍ അശ്വിന്(ഏഴ്), കുല്‍ദീപ് യാദവ്(12) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുഒററത്തായ മറ്റു താരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനായി ദേവേന്ദ്ര ബിഷൂ നാലും ഷെര്മാന് ലെവിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.
184 പന്തില്‍ നിന്ന് ഏഴു ബൗണ്ടറി ഉള്‍പ്പെടെയാണ് കോഹ്ലി 24-ാം ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യയ്ക്കായി വിരാട് കോഹ്ളലിയും പന്തും തകര്‍ത്തടിക്കുകയായിരുന്നു. 57 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് പന്ത് അര്‍ധസെഞ്ചുറി പിന്നിട്ടത്. ഋഷഭ് പന്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കി സെഞ്ചുറിക്ക് എട്ടു റണ്‍സ് അകലെയാണ് വിക്കറ്റ് ന്ഷടമായത്.






