
പുതിയ ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ വിപണിയില്‍. സാധാരണ ജൂപിറ്ററില്‍ നിന്നും ഒരുപാട് മാറ്റങ്ങളുണ്ട് ഈ മോഡലിന്. ഡ്രം, ഡിസ്ക് പതിപ്പുകള്‍ ഒരുങ്ങുന്ന ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെയ്ക്ക് 55,936 രൂപയും 59,648 രൂപയുമാണ് യഥാക്രമം വില. ഹോണ്ട ആക്ടിവ 5G, ഹീറോ മയെസ്ട്രൊ, യമഹ റെയ്-Z മോഡലുകളുമായാണ് വിപണിയില്‍ ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്റെ മത്സരം.
പുത്തന്‍ സ്റ്റാര്‍ലൈറ്റ് ബ്ലൂ നിറപതിപ്പിലാണ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എത്തുന്നത്. പ്രത്യേക ഗ്രാന്‍ഡെ എഡിഷന് ബാഡ്ജും സ്കൂട്ടറിൽ ഉണ്ട്. ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍, എല്‍ഇഡി ഹെഡലാമ്പ്, ക്രമീകരിക്കാവുന്ന ഷോക്ക് അബ്സോര്‍ബറുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെയാണ് മറ്റു ഫീച്ചറുകൾ. ഡിസ്ക് ബ്രേക്ക് വകഭേദത്തിലാണ് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ഒരുങ്ങുന്നു.
സീറ്റനടിയിലുള്ള മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ട്, പാര്‍ക്കിംഗ് ബ്രേക്ക്, പുറമെയുള്ള ഫ്യൂവല്‍ ക്യാപ്, റിസര്‍വ് ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍,പാസ് ലൈറ്റ് സ്വിഫ്റ്റ് എന്നിവ മോഡലിന്റെ സ്റ്റാൻഡെർഡ് ഫീച്ചറുകളാണ്. ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനിലും നിലവിലുള്ള 109 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് തന്നൊണ് ഉള്ളത്. എഞ്ചിന് 8 bhp കരുത്തും 8 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. സ്കൂട്ടറിന് മുന്നിലും പിന്നിലും 12 ഇഞ്ച് ട്യൂബ്ലെസ് ടയറുകളാണ് ഒരുങ്ങുന്നത്.






