
താനെ: ബന്ധുവിനെ യുവതി കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. പ്രഭാത ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ലെന്ന കാരണത്തിനാലാണ് യുവതി അന്ധയായ ആന്റിയെ കുത്തിയത്. 36 കാരി അന്ധയായ 75കാരിയെയാണ് കുത്തിയത്. താനെയിലെ ഘോപാത് പ്രദേശത്തുള്ള ഫ്ളാറ്റിലാണ് സംഭവം.
സപ്ന കുല്‍കര്‍ണി എന്ന യുവതിയാണ് ആന്റിയായ ശോഭ കുല്‍കര്‍ണിയെ ആക്രമിച്ചത്. പ്രഭാത ഭക്ഷണം പാകം ചെയ്ത് നല്‍കണം എന്ന സപ്നയുടെ ആവശ്യം ശോഭ കേട്ടതായി പോലും നടിച്ചില്ല. യാതൊരു പ്രതികരണവും ശോഭ നടത്താതെ വന്നതോടെ കുപിതയായ സപ്ന കത്തി എടുത്ത് ശോഭയെ കുത്തുകയായിരുന്നു. 15 പ്രാവശ്യം ശോഭയ്ക്ക് കുത്തേറ്റിരുന്നെന്ന് പോലിസ് പറഞ്ഞു.






