
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും കോടികളുടെ വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡി കാനഡക്കാരനെ വ്യാജ വജ്രം നല്കി പറ്റിച്ചെന്നും അയാളുടെ വിവാഹം മുടങ്ങിയതായും റിപ്പോര്‍ട്ട്. വജ്രമോതിരം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെ കാമുകിയും കൈവിട്ടു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വന്‍ തുക വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡിയില്‍ നിന്നും ബിസിനസുകാരന് വാങ്ങിയത് 73 ലക്ഷത്തിന്റെ രണ്ടു മോതിരങ്ങളായിരുന്നു. പോള്‍ അല്‍ഫോണ്‍സോ എന്നയാളാണ് തട്ടിപ്പിനിരയായത്.
ധനകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ അല്‍ഫോണ്‍സോ മോദിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നയാളാണ്. വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ആറ് വര്‍ഷം മുമ്പ് ഹോങ്കോംഗില്‍ വെച്ചാണ് മോദിയില്‍ നിന്നും അല്‍ഫോണ്‍സോ രണ്ടു മോതിരം വാങ്ങിയത്. മോതിരങ്ങള്‍ ഇന്ഷൂറും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ രേഖകളൊന്നും മാസങ്ങളായിട്ടും ലഭിച്ചില്ല. തുടര്‍ന്നാണ് മോതിരങ്ങള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
മോതിരം വ്യാജമാണെന്ന് കണ്ടെത്തിയതോടെ കാമുകിയും അകന്നു വിവാഹവും മുടങ്ങി. വിഷാദം കൂടി പിടിപെട്ടിരിക്കുന്ന അല്‍ഫോണ്‍സ് ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സൂപ്പീരിയര്‍ കോടതിയില്‍ മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. മോദിയുമായി മികച്ച ബന്ധമാണ് ഉണ്ടായിരുന്ന അല്‍ഫോണ്‍സ് ഹില്‍സ് ഹോട്ടലില്‍ വെച്ചായിരുന്നു മോതിരം വാങ്ങിയത്.






