Authored by Web Desk | Last updated: 09 Oct 2018, 3:50 PM | 1 min read
പ്രേമം, ഹാപ്പി വെഡ്ഡിംഗ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊബാമ, ആദി, കട്ടപ്പനയിലെ ഋത്വിക് റോഷന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന് സിജുവിത്സണ് നായകകഥാപാത്രത്തെ അതവരിപ്പിക്കുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. നവാഗതനായ മനോജ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം അഭിരാമി ഭാര്ഗ്ഗവന് നായികയാവുന്നു.
തൊണ്ണൂറുകളുടെ ഗ്രാമീണപശ്ചാത്തലത്തില് പള്ളിപ്പുറം ഗ്രാത്തില്‍ എത്തുന്ന വിനയചന്ദ്രന് എന്ന പോലീസുകാരന്റെയും അയാള്‍ അന്വേഷിക്കുന്ന ഒരു മോഷണക്കേസ്സിന്റെയും നര്‍മ്മകഥയാണ് ലളിതമായി മനോജ് നായര്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
പള്ളിപ്പുറം ഗ്രാമത്തില്‍ എല്ലാവരും ആശ്രയിക്കുന്ന ഏകസ്ഥലം പോലീസ് സ്റ്റേഷനാണ്. അത്രയ്ക്ക് സൗഹൃദമാണ് ജനങ്ങളും പോലീസ്സുകാരും തമ്മില്‍. ഏതുപ്രശ്നത്തിനും എല്ലാവരുടെയും ആശ്വാസകേന്ദ്രവും ഈ പോലീസ് സ്റ്റേഷനാണ്. ഇവിടെയാണ് കോണ്‍സ്റ്റബിളായി വിനയചന്ദ്രന് എത്തുന്നത്. നാരായണപിള്ളയാണ് സബ ്ഇന്‍സ്പെക്ടര്‍. മറ്റൊരു പോലീസുകാരനായ മാത്യൂസും ഒരുമിച്ചാണ് താമസിക്കുന്നത്.
ശാന്തമായ ഗ്രാമത്തില്‍ ഒരു ദിവസം ഒരു പെണ്‍കുട്ടിയുടെ മാല മോഷണ പരാതി ചെറിയൊരു പ്രശ്നത്തിന് തുടക്കമിട്ടു. കള്ളനെ പിടികൂടാന്‍, തൊണ്ടിമുതല്‍ കണ്ടെത്താന്‍ വിനയചന്ദ്രനും മാത്യൂസും മത്സരബുദ്ധിയോടെ നീങ്ങുന്നു. ഈ അനേന്വേഷണത്തിനിടെയാണ് വിനയന് ആലീസിനെ കണ്ടുമുട്ടുന്നത്. അതൊരത്ഭുതമായിരുന്നു അവര്‍ക്ക.്
നേരത്തെ അറിയാമായിരുന്നു എന്നത് മാത്രമല്ല, കോളജില്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറയാം. പിന്നീട് ഗ്രാമത്തിലെ സമ്പന്നനായ ജോര്‍ജിന്റെ മകളായ ആലീസ് അവിടെത്തന്നെ സ്കൂളിലെ അധ്യാപികയാണ്.
വിനയചന്ദ്രന്-ആലീസ് പ്രണയത്തിന് വീണ്ടും ജീവന് വച്ചപ്പോള്‍ സുഹൃത്തായ മാത്യൂസിനും ആലീസിനോട് പ്രണയം തോന്നുന്നു. തുടര്‍ന്നുള്ള രസകരമായ മുഹൂര്‍ത്തങ്ങളാണ് വാര്‍ത്തകള്‍ ഇതുവരെ. വിനയചന്ദ്രനായി സിജു വിത്സണും മാത്യൂസായി വിനയ് ഫോര്‍ട്ടും നാരായണപിള്ളയായി അലന്‍സിയറും ആലീസായി അഭിരാമി ഭാര്‍ഗ്ഗവനും അഭിനയിക്കുന്നു. വിജയരാഘവന്, സൈജുകുറുപ്പ്, സുധീര്‍ കരമന, സിദ്ദിഖ്, നെടുമുടിവേണു, പ്രേംകുമാര്‍, പി.ബാലചന്ദ്രന്, അലന്‍സിയാര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, ശിവജി ഗുരുവായൂര്‍, നസീര്‍ സംക്രാന്തി, പ്രദീപ് കോട്ടയം, കെ.ടി.എസ്.പടന്നയില്‍, കൈനകരി തങ്കരാജ്, കൊല്ലംസുധി, പൗളി, മേരി തേജന്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.