
റായ്ബലേറി: ഉത്തര്പ്രദേശിലെ റായ്ബലേറിയില് ട്രെയിന് പാളം തെറ്റി അഞ്ചു പേര് മരിച്ചു. നിരവധി ആളുകള്ക്ക് പരിക്ക്. റായബലേറിയില് നിന്നും ന്യുഡല്ഹിക്ക് പോകുകയായിരുന്ന ന്യൂ ഫറാഖ് എക്സ്പ്രസാണ് പാളം തെറ്റിയത്.
ട്രെയിനിന്റെ എഞ്ചിനടക്കം അഞ്ച് കോച്ചുകളാണ് മറിഞ്ഞത്. 14003 എന്ന ട്രെയിന് നമ്പരിലുള്ള ട്രെയിന് ഇന്നു പുലര്ച്ചെയാണ് അപകടത്തില് പെട്ടത്. മരണ സംഖ്യ ഉയരാന് സാധ്യതയുണ്ട്.
ഹര്ഛന്ദപൂര് റെയില്വേ സ്റ്റേഷനില് നിന്നും 50 മീറ്റര് അകലെവച്ചായിരുന്നു അപകടം. കേന്ദ്ര റെയില്മന്ത്രി പീയുഷ് ഗോയലിന്റെ നിര്ദ്ദേശപ്രകാരം റെയില്വേ ബോര്ഡ് ചെയര്മാന് അശ്വിനി ലോഹാനി അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ലക്നൗവില് നിന്നും വാരണാസിയില് നിന്നും ദേശീയ ദുരന്തനിവാരണ സേന പ്രദേശത്ത് എത്തി രക്ഷാപ്രവര്ത്തനം നടത്തുകയാണ്.







Comments