
പുതിയ ഡാറ്റ്സന്‍ ഗോയും ഗോ പ്ലസും വിപണിയില്‍. ഗോ ഹാച്ച്ബാക്കിനെ 3.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ സ്വന്തമാക്കാം. 3.83 ലക്ഷം രൂപ വിലയിലാണ് ഗോ പ്ലസ് എംപിവിയെയും ഡാറ്റ്സന്‍ എത്തുന്നത്. മോഡലുകള്ളിൽ 28 അധിക ഫീച്ചറുകളും നൂറിലേറെ പരിഷ്കാരങ്ങളും നടന്നിട്ടുണ്ടെന്ന് ഡാറ്റ്സന്‍.
പുതിയ ഗോ, ഗോ പ്ലസ് മോഡലുകൾക്ക് പുതിയ ഗ്രില്ല് ആണ് ഉള്ളത്. ഇരുണ്ട നിറമുള്ള ഹെഡ്ലാമ്പുകള്‍, ബമ്പറിൽ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങുന്നു. ശ്രേണിയില്‍ ആദ്യമായി 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ കൊണ്ടുവരുന്ന ആദ്യ കാറാണ് പുതിയ ഡാറ്റ്സാന് ഗോ. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. പുതിയ ഗോയിലും ഗോ പ്ലസിലും നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് തന്നെയാണ് ഒരുങ്ങുന്നത്. എഞ്ചിന് 68 bhp കരുത്തും 104 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.
സണ്‍ സ്റ്റോണ്‍ ബ്രൗണ്‍, ആംബര്‍ ഓറഞ്ച് എന്നീ പുതിയ നിറങ്ങൾ മോഡലുകളുടെ സവിശേഷതയാണ്. നിലവില്‍ ഗോയിലും ഗോ പ്ലസിലും 19.83 കിലോമീറ്ററാണ് ഡാറ്റ്സന്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 180 mm ഗ്രൗണ്ട് ക്ലിയറന്‍സ്.






