
പത്തനംതിട്ട : ശബരിമലയിലേയ്ക്ക് യുവതികള്‍ എത്തിയാല്‍ താന്‍ പിന്നെ ശബരിമലയ്ക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്നും പത്തനംതിട്ട പ്രസ്€ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പ്രയാര്‍ പറഞ്ഞു.
സാഹചര്യം വന്നാല്‍ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടെന്ന് ബോര്‍ഡ് പറയുക തന്നെ ചെയ്യും. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയ്ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ അഭിപ്രായപ്പെട്ടു.






