ന്യൂഡല്‍ഹി: അറ്റ്ലാന്റിക് നഗരം എവിടെയാണ് ആര്‍ക്കുമറിയില്ല? ഡൈനോസറുകളുടെ നാശത്തിന് കാരണമെന്ത്? അന്യഗ്രഹ ജീവികള്‍ യഥാര്‍ഥത്തിലുള്ളതാണോ? ചുരുളഴിയാത്ത രഹസ്യങ്ങള്‍ക്കൊപ്പം ഈ മനുഷ്യന് എങ്ങനെ ധനകാര്യ മന്ത്രിയായി എന്നു ചോദ്യം ഉന്നയിച്ചാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ട്രോളി ദിവ്യ സ്പന്ദനയുടെ ട്വീറ്റ് എത്തീരിക്കുന്നത്.
Some mystery this- pic.twitter.com/cJNpZv28vq
— Divya Spandana/Ramya (@divyaspandana) October 12, 2018
കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന ജെയ്റ്റ്ലിയുടെ മന്ത്രിപദവി നിഗൂഡ രഹസ്യമെന്നാണ് പരിഹസിച്ചിരിക്കുന്നത്. ഇതാദ്യമായല്ല നടി കൂടിയായ ദിവ്യ ബിജെപിയെ ട്രോളി പോസ്റ്റുകളും ട്വീറ്റുകളും ഇടുന്നത്. അടുത്തിടെ മോഡിയുടെ ചിത്രത്തിന്റെ നെറ്റിയില്‍ കള്ളനെന്ന് എഴുതിവച്ച ട്രോള്‍ വലിയ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ട്രോളുമായി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന എത്തീരിക്കുന്നത്. ദിവ്യയുടെ ട്വീറ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.






