മുംബൈ: അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് ക്ഷുഭിതനായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍. തന്റെ പേരില്‍ വന്ന വ്യാജവാര്‍ത്തയ്ക്കെതിരെയാണ് താരം പ്രതിഷേധമുയര്‍ത്തിയത്. ഭുവനേശ്വര്‍ കുമാര്‍ അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തില്‍ വന്നിരുന്നു.
തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭുവനേശ്വര്‍ പ്രതിഷേധമറിയിച്ചത്. താന്‍ അച്ഛനാകാന്‍ പോകുന്നു എന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണ് മാധ്യമങ്ങള്‍. വാര്‍ത്തയ്ക്കായി ഒരു സ്ഥിരീകരണവും നടത്താതെ ഇത്തരത്തില്‍ നുണകള്‍ എഴുതിവിടരുത്. വ്യക്തിപരമായ കാര്യങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ദയവു ചെയ്ത് അതിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്നും ട്വീറ്റില്‍ ഭുവനേശ്വര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് നൂപുര്‍ നഗറുമായുള്ള ഭുവനേശ്വറിന്റെ വിവാഹം കഴിഞ്ഞത്.

Comments