
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വ്യക്തിപരമായ നിലപാട് തുറന്നുപറഞ്ഞ് എംപി പി.കെ.ശ്രീമതി. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നിലനില്‍ക്കവെ യുവതികള്‍ക്കു കുറച്ചു കഴിഞ്ഞു പോയാല്‍പ്പോരെ എന്ന് പി.കെ ശ്രീമതി പറഞ്ഞു.
ഭക്തിയോ വിശ്വാസമോ ആണെങ്കില്‍ അല്പം കാത്തിരുന്നിട്ടു പോയാല്‍ പോരെയെന്ന് ശ്രീമതി ചോദ്യമുയര്‍ത്തി. നട തുറന്ന ഉടനെ ഇന്നു തന്നെ ചിലര്‍ ചാടിക്കേറി പോകുന്നത് സര്‍ക്കാരിന് പാര വെക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും പി.കെ ശ്രീമതി പറഞ്ഞു. ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പി.കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.






