
നടന് അലന്സിയരിനെതിരെ നിരവധി ലൈംഗികാരോപണങ്ങളാണ് പുറത്ത് വരുന്നത്. ഇത് നിരവധി വിവാദങ്ങള്‍ക്കും വഴി ഒരുക്കുകയും ചെയ്തു. നടി ദിവ്യ ഗോപിനാഥിന്റെ ആരോപണമാണ് വലിയ വിവാദത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ ദിവ്യയുടെ ആരോപണങ്ങള്‍ ശരിവച്ച് സംവിധായകന് ജുബിതും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അലന്‍സിയര്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു രംഗത്തെത്തീരിക്കുന്നത്. അലന്‍സിയറുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ-
നടന് അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപ്പെടുത്തുകയാണ്. സ്വഭാവദൂക്ഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ടിവന്നതില് ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു.
ദിവ്യക്ക് അഭിവാദ്യങ്ങള്‍ !






