കുഞ്ഞ് പിറന്നതിന് ദിലീപിന് ആശംസ: മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ആഞ്ഞടിച്ച് നടിമാര്‍
കുഞ്ഞ് പിറന്നതിന് ദിലീപിന് ആശംസ: മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ആഞ്ഞടിച്ച് നടിമാര്‍
Authored by Web Desk | Last updated: 20 Oct 2018, 8:09 PM | 1 min read
പെണ്കുഞ്ഞു പിറന്നതിനു പിന്നാലെ നടന് ദിലീപിനും കാവ്യ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ആഞ്ഞടിച്ച് നടിമാര്‍. തമിഴ് സിനിമാ മാധ്യമപ്രവര്‍ത്തക ശ്രീദേവി ശ്രീധര്‍ അഭിനന്ദനമറിയിച്ചുകൊണ്ട് എഴുതിയ ട്വീറ്റിന് താഴെയാണ് വിമര്‍ശനവുമായി തെന്നിന്ത്യന്‍ നടിമാരായ റായ് ലക്ഷ്മി, തപ്സി പന്നു, ശ്രീയ സരണ്‍, ലക്ഷ്മി മഞ്ജു, രാകുല്‍ പ്രീത് എന്നിവരാണ് രംഗത്തെത്തിയത്.
ഒരു നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. മലയാളം സിനിമയിലെ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലൊരു ട്വീറ്റ്. അതൊരു നാണക്കേട് തന്നെയാണെന്ന് ലക്ഷ്മി മാന്‍ചു കുറിച്ചു.
കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. താന്‍ ചെയ്തതുപോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്റെ കേളോട് അയാള്‍ സത്യം ചെയ്യണമെന്നും തപ്സി കുറിച്ചു. പിന്നാലെ ലക്ഷ്മിയേയും തപസ്ിയേയും പിന്തുണച്ച് റായ് ലക്ഷ്മി രംഗത്തെത്തുകയായിരുന്നു. ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും കൂട്ടിച്ചേര്‍ത്തു.