ലോകത്തിലെ ഏറ്റവും ചെറിയ ഡിജിറ്റല്‍ പരസ്യം കാണാന്‍ അവസരം. നെതെര്ലന്ഡിലെ ഒരു കമ്പനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ പരസ്യം സൃഷ്ടിച്ചിരിക്കുന്നത്. പുതിയ ലോക റെക്കോര്‍ഡ് ആണ് ഇവര്‍ സ്ഥാപിച്ചിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തത്ര ചെറുതാണ് പരസ്യം.
ASML എന്ന ഒരു ചിപ് മെഷീന് കമ്പനിയാണ് 22.37 മൈക്രോമീറ്റര്‍ സ്ഥലത്ത് പരസ്യം നിര്‍മിച്ചിരിക്കുന്നത്. മനുഷ്യന്റെ മുടി 75 മൈക്രോമീറ്റര്‍ വീതിയുള്ളതാണ്. ഇതിനേക്കാള്‍ എത്രയോ ചെറുതാണ് പരസ്യം. ടെക്കി വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള ക്യാംപെയ്നിന് വേണ്ടിയാണ് ഈ കുഞ്ഞു പരസ്യം എഎസ്എംഎല്‍ എന്ന കമ്പനി നിര്‍മിച്ചത്. പരസ്യം ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്. 'To truly go small you have to think big #smallest_ad ASML' എന്നായിരുന്നു പരസ്യ വാചകം






