
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഭാഷ തെലുങ്കെന്ന് പഠനം. 2010 മുതല്‍ 2017 വരെ തെലുങ്ക് സംസാരിക്കുന്നവരുടെ എണ്ണം 86 ശതമാനമാണ്. വേള്‍ഡ് ഇക്കണോമിക് ഫോറം ഓണ്‍ലൈനാണ് ഇതുസംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവുമധികം സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് തെലുങ്ക്. അമേരിക്കയില്‍ ഇംഗ്ലീഷ് ഒഴികെ എടുത്താല്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന 20 ഭാഷകളില്‍ 20 ന് ഉള്ളിലാണ് തെലുങ്ക്. യു.എസ് കേന്ദ്രീകൃത സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍, അമേരിക്കയില്‍ സംസാരിക്കുന്ന ഭാഷകളെപ്പറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഐടി മേഖലയില്‍ തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും നിരവധി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ അമേരിക്കയിലേക്ക് ചേക്കേറുന്നുണ്ട്.1990 കളുടെ മധ്യത്തോടെ തുടങ്ങിയതാണ് ഈ നീക്കം.






