
മൂവാറ്റുപുഴ : ഒ.എല്‍.എക്സില്‍ ഡ്യൂക്ക് ബൈക്കുവാങ്ങാന് സന്നദ്ധത പ്രകടിപ്പിച്ച് ചാറ്റുചെയ്തശേഷം ടെസ്റ്റ്റൈഡിനിടെ ബൈക്കുമായി മുങ്ങിയ പ്രതി പോലീസ് പിടിയില്‍. ചേലച്ചുവട് പൊന്മുടി സ്വദേശി അ അനന്തു (21) വിനെയാണ് വാഴക്കുളം എസ്.ഐ. വിനുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒ.എല്‍.എക്സില്‍ ഡ്യൂക്ക് ബൈക്ക് വില്പനക്കുണ്ടെന്ന് പറഞ്ഞ് പരസ്യം ചെയ്ത വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ ടോണി പയസിനെ ഒ.എല്‍.എക്സ് ചാറ്റ് വഴി തന്നെ പരിചയപ്പെട്ട് വില പറഞ്ഞ് ഉറപ്പിച്ചാണ് കെണിയില്‍പ്പെടുത്തിയത്.
വാഴക്കുളത്തെത്തിയ ഇയാള്‍ അവിടെയുള്ള ഒരു കടയുടമയുടെ മൊബൈല്‍ ഫോണില്‍നിന്ന് ടെസ്റ്റു റണ്‍ നടത്തണം എന്നാവശ്യപ്പെട്ട് പയസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ ടെസ്റ്റുറണ് നടത്തുന്നതിനിടെ ബൈക്കുമായി കടന്നുകളഞ്ഞ അനന്തുവിന്റെ മുഖം സമീപത്തെ സി സി ടി വി ദൃശ്യങ്ങളില്‍ പോലും പതിയാതിരുന്നത് പോലീസിനെ വലച്ചു.
ടൗണിലെ ആറിടങ്ങളിലെ സി സി ടി വി ക്യാമറകള്‍ പരിശോഘിച്ചെങ്കിലും മോഷ്ടീവിന്റെ മുഖം തൂവാലകൊണ്ട് പകുതി മറച്ച നിലയിലായിരുന്നു. സെബര്‍സെല്ലിന്റെ സഹയത്തോടെ അന്യേഷണം നടത്തിയെങ്കിലും 20 ദിവസങ്ങള്‍ക്കുശേഷം രാജക്കാടുനിന്നാണ് അനന്തുവിനെ പിടികൂടാന്‍ കഴിഞ്ഞത്. ഇതിനു മുമ്പ് മുവാറ്റുപുഴയില്‍നിന്നു മോഷണം നടത്തിയെന്ന് പ്രതി സമ്മതിച്ചതായി സി.ഐ സി ജയകുമാര്‍ എസ് ഐ വിനു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
