ഐ.എസ്.എല്ലില്‍ ഇന്ന് ഗോവയിലെ ആദ്യ പോരാട്ടത്തില്‍ എഫ്.സി ഗോവ മുംബൈ സിറ്റിയെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ 31ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗോവ ഇന്നിറങ്ങുന്നത്. മുംബൈ സിറ്റിയാവട്ടെ മഹാ ഡെര്‍ബിയില്‍ പൂനെ സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് മറികടന്നാതിന്റെ മാനസിക മുന്തൂക്കവുംമായായിരിക്കും ഇന്നിറങ്ങുന്നത്.
ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇടവേളക്ക് ശേഷം ആദ്യമായാണ് ഗോവ ഇന്നിറങ്ങുന്നത്. 2 മത്സരങ്ങളില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയ ഗോവ തങ്ങളുടെ കുതിപ്പ് തുടരാനാവും ഗോവയുടെ ശ്രമം. കഴിഞ്ഞ സീസണിലെ ഫോം ഈ വര്‍ഷവും തുടരുന്ന സ്െ്രെടക്കര്‍ ഫെറാന്‍ കോറോമിനാസിലാണ് ഗോവയുടെ പ്രതീക്ഷ. കോറോമിനാസ് കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോള്‍ നേടുകയും ചെയ്തിരുന്നു.
അതെ സമയം കഴിഞ്ഞ ദിവസം ഐ ലീഗ് ക്ലബായ ചര്‍ച്ചില്‍ ബ്രദര്സുമായി നടന്ന സൗഹൃദ മത്സരത്തില്‍ ഗോവ പരാജയപ്പെടുകയും ലക്ഷ്മികാന്ത് കട്ടിമണിക്കും ബ്രണ്ടന്‍ ഫെര്‍ണാണ്ടസിനും പരിക്കേല്‍ക്കുകയും ചെയ്തിത് ഗോവയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മുംബൈ സിറ്റിയാവട്ടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. മികച്ച ഫോമിലുള്ള ഗോവ ആക്രമണ നിരയെ പ്രതിരോധിക്കാന്‍ പരിശീലകന് ജോര്‍ജ് കോസ്റ്റയുടെ മുംബൈ സിറ്റി അല്‍പ്പം വിയര്‍ക്കേണ്ടിവരും.






