
ഗോവ : എഫ് സി ഗോവയുടെ സീസണിലെ ആദ്യ ഹോം മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. മുംബൈ സിറ്റിയെ ആണ് ഗോവ ഇന്ന് നേരിടുന്നത്. മഹാ ഡര്‍ബി വിജയിച്ച ആത്മവിശ്വാസത്തില്‍ എത്തുന്ന മുംബൈ ഇന്ന് മിലന് സിംഗിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. സീസണില്‍ ആദ്യമായാണ് മിലന് സിംഗ് ആദ്യ ഇലവനില്‍ എത്തുന്നത്. അതേസമയം റെയ്നര്‍ക്ക് ആദ്യ ഇലവനില്‍ ഇടംകണ്ടെത്താന്‍ കഴിഞ്ഞില്ല.
ലൈനപ്പ് :
മുംബൈ : അമ്രീന്ദര്‍, സൗവിക്, ഷൗവിക്, ലൂസിയന്‍ ഗോവന്‍, സുഭാഷിഷ്, അര്‍ണോള്‍ഡ്, മൗദു, ഷെഹ്നാജ്, മിലന് സിംഗ്, മക്കാഡോ, ബാസ്റ്റോസ്
ഗോവ; മുഹമ്മദ് നവാസ്, സെറിടണ്‍, മൗര്‍ടാഡ, ചിങ്ലന്‍സന, ജാഹു, ജാക്കിചന്ദ്, ലെനി, എഡു, മന്ദറ്രാവു, ബോമസ്, കോറോ
കഴിഞ്ഞ മത്സരത്തില്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ 31ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗോവ ഇന്നിറങ്ങുന്നത്. മുംബൈ സിറ്റിയാവട്ടെ മഹാ ഡെര്‍ബിയില്‍ പൂനെ സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് മറികടന്നാതിന്റെ മാനസിക മുന്തൂക്കവുംമായായിരിക്കും ഇന്നിറങ്ങുന്നത്.
ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇടവേളക്ക് ശേഷം ആദ്യമായാണ് ഗോവ ഇന്നിറങ്ങുന്നത്. 2 മത്സരങ്ങളില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയ ഗോവ തങ്ങളുടെ കുതിപ്പ് തുടരാനാവും ഗോവയുടെ ശ്രമം. കഴിഞ്ഞ സീസണിലെ ഫോം ഈ വര്‍ഷവും തുടരുന്ന സ്െ്രെടക്കര്‍ ഫെറാന്‍ കോറോമിനാസിലാണ് ഗോവയുടെ പ്രതീക്ഷ. കോറോമിനാസ് കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോള്‍ നേടുകയും ചെയ്തിരുന്നു.
അതെ സമയം കഴിഞ്ഞ ദിവസം ഐ ലീഗ് ക്ലബായ ചര്‍ച്ചില്‍ ബ്രദര്സുമായി നടന്ന സൗഹൃദ മത്സരത്തില്‍ ഗോവ പരാജയപ്പെടുകയും ലക്ഷ്മികാന്ത് കട്ടിമണിക്കും ബ്രണ്ടന്‍ ഫെര്‍ണാണ്ടസിനും പരിക്കേല്‍ക്കുകയും ചെയ്തിത് ഗോവയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മുംബൈ സിറ്റിയാവട്ടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. മികച്ച ഫോമിലുള്ള ഗോവ ആക്രമണ നിരയെ പ്രതിരോധിക്കാന്‍ പരിശീലകന് ജോര്‍ജ് കോസ്റ്റയുടെ മുംബൈ സിറ്റി അല്‍പ്പം വിയര്‍ക്കേണ്ടിവരും.



Comments