
ഇന്ത്യ വിന്ഡീസ് പരമ്പരയില് അവശേഷിക്കുന്ന മൂന്നു ഏകദിനങ്ങള്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. പേസര്മാരായ ഭുവനേശ്വര് കൂമാറും, ജസ്പ്രീത് ബുംറയും ടീമിലേക്കു മടങ്ങിയെത്തിയപ്പോള് മുഹമ്മദ് ഷമിക്കു ടീമില് ഇടം കണ്ടെത്താന് കഴിഞ്ഞില്ല.
ഏഷ്യ കപ്പില് മികച്ച ബൗളിംഗ് പുറത്തെടുത്ത ബുംറക്കും ഭുവനേശ്വറിനും ആദ്യ രണ്ടു മത്സരങ്ങളില് വിശ്രമം അനുവദിച്ചിരുന്നു. ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില് ഇന്ത്യന് പേസര്മാരുടെ അധികഭാരം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശ്രമം അനുവദിച്ചത്.
കൂടാതെ ഓസ്ട്രേലിയന് പരമ്പരയും അടുത്തു വരുന്നതിനാല് ഇരുവരുടെയും സേവനം ഉറപ്പാക്കുവാന് ഇന്ത്യന് ടീം മാനേജ്മെന്റ് ശ്രദ്ധ ചെലുത്തിയിരുന്നു. പരമ്പരയിലെ ആദ്യം മത്സരം ഇന്ത്യ നേടിയപ്പോള് രണ്ടാം മത്സരത്തില് സമനില വഴങ്ങേണ്ടി വന്നിരുന്നു.







Comments