വിന്‍ഡിസിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ വിന്‍ഡീസിനെ വിജയത്തിലെത്തിക്കാതെ തടഞ്ഞതിനു പിന്നില്‍ ധോണിയുടെ ബുദ്ധി. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ വിന്‍ഡീസിനു ജയിക്കാന്‍ വേണ്ടത് 14 റണ്‍സുകള്‍ മാത്രമായിരുന്നു ഒട്ടും സമ്മര്ദ്ദത്തിലാകതെ ഉമേഷ് ബൗള്‍ ചെയ്തപ്പോള്‍ അവസാന പന്തില്‍ വിന്‍ഡീസിനു ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്. അവസാന പന്തില്‍ ഹോപ് ബൗണ്ടറിനേടിയെങ്കിലും മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.
അവസാന നിമിഷത്തില്‍ അത്ഭുതം സൃഷ്ടിച്ച് വിന്‍ഡിസിന്റെ കൈക്കുള്ളില്‍ നിന്നു വിജയം തട്ടിപ്പറിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ധോണിയുടെ തലച്ചോറായിരുന്നു. അവസാന പന്തിനു മുമ്പ് കോഹ്ലിയുമായി അലോചന നടത്തി ഫീല്‍ഡ് തയ്യാറിക്കിയത് ധോണിയായിരുന്നു. മുമ്പു പല മത്സരങ്ങളിലും പ്രയോഗിച്ചു വിജയിച്ച ധോണിയുടെ ബുദ്ധി നമ്മള് കണ്ടതാണെങ്കിലും ഇത്തവണ പദ്ധതി ചെറുതായെന്നു പാളിയെങ്കിലും വിന്‍ഡിസിനെ ജയത്തില്നിന്നു തടയാന്‍ ധോണിക്കു കഴിഞ്ഞു.
അവസാന പന്തില്‍ ഫീല്‍ഡ് ക്രമീകരിച്ച ധോണി തേര്‍ഡ് മാനെ 30 വാര സര്ക്കിളിനകത്തേക്കു വിളിക്കുകയും, പോയിന്റ് ഫീല്‍ഡറെ ഡീപ് ബാക്കവേഡ് പോയിന്റിലേക്കും ഇറക്കി നിര്‍ത്തുകയും ചെയ്തു. എന്നാല്‍ പദ്ധതികള്‍ പാളിച്ചുകെണ്ട് ഉമേഷ് അടുത്ത പന്ത് ഓഫ് സൈഡില്‍ വൈഡ് യോര്‍ക്കറായി എറിയുകയായിരുന്നു. ഹോപിന്റെ ബാറ്റിന്നിന്നു അതിവേഗം ഡീപ് പോയിന്റ്ലേക്കു പാഞ്ഞ പന്തു തടയുന്നതിന് റായിഡു ചാടിവീണെങ്കിലും വിരലുകള്ക്കിടയുലൂടെ പന്തു ബൗണ്ടറി തൊടുകയായിരുന്നു. മത്സരശേഷം കൂല്‍ദീപ് യാദവാണ് ധോണിയുടെ തന്ത്രം വെളിപ്പെടുത്തിയത്. അമ്പയര്‍മാരെ പേലും അതഭുതപ്പെടുത്തികൊണ്ട് റിവ്യു ഉപയോഗിക്കാനുള്ള ധോണിയുടെ കഴിവ് പ്രസിദ്ധമാണ് ഡി. ആര്.എസ് സംവിധാനത്തിനെ ധോണി റിവ്യു സിസ്റ്റം എന്നു പോലും ആരാധകര്‍ വിശേഷിപ്പികുകയുണ്ടായി.
