
മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാന്‍ സാധിക്കുന്ന മിടുക്കികളെ സിനിമ വിളിക്കുന്നു. പുതിയതായി ഒരുക്കുന്ന സിനിമയിലേക്കാണ് ഇത്തരത്തിലുള്ള യോഗ്യതകള്‍ കാട്ടി മിടുക്കികളെ തിരയുന്നത്. 20 നും 26 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് അവസരം.
ജെജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിലേക്കാണ് അവസരമൊരുങ്ങുന്നത്. നായികയ്ക്കൊപ്പം ബുള്ളറ്റിന്റെ മുന്നിലിരിക്കാന്‍ അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ള കുറുമ്പനേയും പിന്നിലിരിക്കാന്‍ 12 നും 16 നും ഇടയില്‍ പ്രായമുള്ള ഒരു തന്റേടിക്കും അവസരമുണ്ട്. താല്പര്യമുള്ളവര്ക്ക് വീഡിയോയും ബയോഡാറ്റയും ഉള്‍പ്പെടെ jjtgfmovie@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്.






