ന്യൂഡല്‍ഹി : യു.പി.ഐ ആപ്പുകള്‍ ഉപയാഗിച്ചുള്ള പണമിടപാടുകള്‍ക്ക് നാഷ്ണല്‍ പെയ്മെന്റ് കോര്പ്പറേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒരു അക്കൗണ്ടില്‍നിന്ന് ഒരു ദിവസം പത്തു പേര്‍ക്കു മാത്രമെ പണം കൈമാറാന്‍ കഴിയുകയുള്ളു. നിലവില്‍ ഒരു ദിവസം 20 കൈമാറ്റങ്ങള്‍ നടത്താനുള്ള സൗകര്യമുണ്ട്.
മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കപ്പെട്ട ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ ഒരു അക്കൗണ്ടില്‍നിന്ന് ഒരു അക്കൗണ്ടില്‍നിന്ന് പത്തു കൈമാറ്റം വീതം നടത്താന്‍ കഴിയും. എന്നാല്‍ ഒരു ബാങ്ക് അക്കൗണ്ടില്‍ വ്യത്യസ്ത യു പി ഐ ഐ.ഡി ഉണ്ടെങ്കിലും 10 ഇടപാടുകള്‍ മാത്രമെ നടത്താന്‍ കഴിയുകയുള്ളു. എന്നാല്‍ ഷോപ്പിംഗിനും മറ്റും ഈ നിയന്ത്രണം ബാധകമാകില്ല. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കു മാത്രമാണ് നിയന്ത്രണമുള്ളത്. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍, ഫുഡ്, ഡെലിവറി ആപ്, ടാക്സി സര്‍വ്വീസ് എന്നിവക്ക് നിയന്ത്രണം ബാധകമല്ല.






