
ഈ വര്‍ഷമിത് അഞ്ചാം തവണയാണ് ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ് ഫ്ലാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 -ന്റെ വില കൂട്ടുന്നത്. ഇത്തവണ ആയിരം രൂപയാണ് ബജാജ് കൂട്ടി. നേരത്തെ ജൂലായിലും ഡോമിനാര്‍ 400 -ന് രണ്ടായിരം രൂപ കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോൾ 1.63 ലക്ഷം രൂപയാണ് ഡോമിനാറിന് വില.
2016 ഡിസംബറില്‍ ഡോമിനാര്‍ വിപണിയിൽ എത്തിയത്. 1.36 ലക്ഷം രൂപയായിരുന്നു ബജാജ് ഡോമിനാറിന്റെ പ്രാരംഭവില. ഇതുവരെ 12,000 രൂപയോളം മോഡലിന് ബജാജ് കൂട്ടിക്കഴിഞ്ഞു. എന്നാൽ, ഡോമിനാറിന്റെ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നു കമ്പനി മുമ്പെ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം ആദ്യമാണ് പുത്തന്‍ ഡോമിനാറിനെ ബജാജ് വിപണിയില്‍ കൊണ്ടുവന്നത്. റോക്ക് മാറ്റ് ബ്ലാക്, കാന്യോണ് റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ പുതിയ മൂന്ന് നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 എത്തിയത്.
കെടിഎമ്മില്‍ നിന്നുള്ള 373.3 സിസി ഒറ്റ സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ബാജാജ് ഡോമിനാര്‍ 400 -ന്റെ വരവ്. ഡോമിനാറില്‍ ട്രിപിള്‍ സ്പാര്‍ക്ക് ടെക്നോളജിയാണ്.
34.5 bhp കരുത്തും 35 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്സാണുള്ളത്. ഇന്ധനശേഷി 13 ലിറ്റര്‍; ഭാരം 182 കിലോയുമാണ് ഭാരം. മണിക്കൂറില്‍ 145 കിലോമീറ്ററിന് മേലെ വേഗത കൈവരിക്കാന്‍ ബജാജിന്റെ സ്പോര്‍ട്സ് ക്രൂയിസറിന് സാധിക്കും.






