
ആസ്റ്റണ്‍ മാര്‍ട്ടിന്റെ പുതിയ വാന്റേജ് ഇന്ത്യൻ വിപണിയിൽ. 2.86 കോടി രൂപയാണ് എക്സ്-ഷോറും വിലയെന്നാണ് റിപ്പോർട്ട്. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്റെ ദക്ഷിണേഷ്യയിലെ വിപണന വിഭാഗം അധ്യക്ഷ നാന്‍സി ചെന്‍ പുതിയ സ്പോര്‍ട്സ് മോഡല്‍ വിപണിയിലിറക്കി.
ഇലക്ട്രോണിക് റിയല്‍ ഡിഫറന്‍ഷ്യല്‍ (ഇ-ഡിഫ്) ഫിറ്റ് ചെയ്തിട്ടുള്ള ആദ്യ ആസ്റ്റണ്‍ മാര്ട്ടിന് കാര്‍ എന്ന പ്രത്യേകതയും വാന്റേജിനുണ്ട്. വാന്റേജ് വ്യത്യസ്തമായ രൂപകല്‍പ്പന കൊണ്ട് ശ്രദ്ധേയമാണ്. 4.0 ലിറ്റര്‍, 510 പിഎസ്/685 എന്‍എം ഇരട്ട ടര്‍ബോ വി8 എട്ട് സ്പീഡ് ട്രാന്‍സ്മിഷനുകളാണ് കരുത്ത് പകരുന്നത്. കുറഞ്ഞ മുന്‍, പിന് ഓവര്‍ഹാങ്ങുകളും ദൃഢമായ രൂപവും വിശാലമായ ആകാരഭംഗിയും കൊണ്ട് ചലനാത്മകമാണിത്. വാന്റേജിന്റെ മികച്ച പ്രകടനം, ബ്രീട്ടീഷുകാരുടെ ശില്പ ചാതൂരിയാല് ശ്രദ്ധേയമായ രൂപകല്‍പ്പന എന്നിവ വാന്റേജിനെ വേറിട്ടതാക്കുന്നത്.
മോഡലിന്റെ ബോഡി ഉപരിതലത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പുതിയ സൈഡ് ഗ്രില്ലുകള്‍, ചക്രങ്ങളില്‍ നിന്ന് വരുന്ന വായു സമ്മര്‍ദ്ദം, ഒപ്പം മുന്‍വശത്തെ ഡെക്ക് ലീഡ് എന്നിവ വാന്റേജിനെ പ്രധാന ഫീച്ചറുകളാണ്. വാന്റേജ് രൂപകല്‍പ്പനയില്‍ സുപ്രധാനം എയ്റോഡൈനാമിക് പെര്‍ഫോമന്‍സ് ആണ്.






