ചിക്കാഗോ: വിമാനത്തില്‍ ചരക്ക് കയറ്റുന്ന കാര്‍ഗോ ഹോള്‍ഡില്‍ കിടന്നുറങ്ങിയ ജീവനക്കാരനുമായി വിമാനം പറഞ്ഞു. കന്‍സാസ് സിറ്റിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പോയ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡിലാണ് 23 വയസുകാരനായ ജീവനക്കാരന് കിടന്നുറങ്ങിയത്. ഇയാള്‍ കിടന്നുറങ്ങുന്നത് അറിയാതെ വിമാനം പുറപ്പെടുകയും ചെയ്തു. കന്‍സാസ് സിറ്റി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട ബോയിംഗ് 737 വിമാനത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നെന്ന് യുവാവ് വെളിപ്പെടുത്തി. മദ്യലഹരിയിലായിരുന്ന യുവാവ് അല്‍പ്പസമയം വിശ്രമിക്കാനാണ് കാര്‍ഗോ ഹോള്‍ഡില്‍ കിടന്നുറങ്ങിയത്. എന്നാല്‍ ഇയാള്‍ കിടക്കുന്നത് അറിയാതെ വിമാനം പുറപ്പെട്ടു. യുവാവിനെ കാണാനില്ലെന്ന കാര്യം മറ്റ് ജീവനക്കാരും ശ്രദ്ധിച്ചിരുന്നില്ല. ചിക്കാഗോയിലെ ഒ ഹാരെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് ജീവനക്കാരന് കുടുങ്ങിയ വിവരം പുറത്തറിഞ്ഞത്.
ഇയാളെ എഫ്.ബി.ഐയും ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ടുമെന്റും ചോദ്യം ചെയ്തു. അതേസമയം കേസെടുത്തിട്ടില്ല.






