
ഹോണ്ട സിബി ഷൈന്‍ മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന എഴുപത് ലക്ഷം യൂണിറ്റ് കടന്നു. ഹോണ്ടയുടെ 125 സിസി കമ്യൂട്ടര്‍ ബൈക്കിന് സ്ഥാനം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഇരുചക്ര വാഹനങ്ങള്‍ക്കിടയിലാണ്.
നിലവില്‍ 51 ശതമാനമാണ് 125 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ ഹോണ്ട ഷൈന്‍ സീരീസ് മോട്ടോര്‍സൈക്കിളുകളുടെ വിപണി വിഹിതം. ഈ സെഗ്മെന്റില്‍ വില്‍പ്പന രണ്ട് ശതമാനം ഇടിഞ്ഞപ്പോള്‍ സിബി ഷൈന്‍ പത്ത് ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെന്നാണ് റിപ്പോർട്ട്.
ഹോണ്ട സിബി ഷൈന്‍ 2006-ലാണ് വിപണിയിലെത്തിയത്. നാല് വര്‍ഷത്തിനുള്ളില്‍ 2010 ല്‍ ആദ്യ പത്ത് ലക്ഷം വില്‍പ്പന താണ്ടിയിരുന്നു. 2014 ഓടെ മുപ്പത് ലക്ഷം വില്‍പ്പന പിന്നിട്ടു.
2017 ല്‍, അമ്പത് ലക്ഷം യൂണിറ്റ് വില്‍പ്പന നേടുന്ന ആദ്യ 125 സിസി മോട്ടോര്‍സൈക്കിളായി ഹോണ്ട സിബി ഷൈന്‍ മാറി. ഒരു വര്‍ഷത്തിനുള്ളിലാണ് പിന്നീടുള്ള ഇരുപത് ലക്ഷം യൂണിറ്റ് വില്‍പ്പന സാധ്യമാക്കിയത്. 2018 ഓഗസ്റ്റില്‍ മാത്രം ഒരു ലക്ഷത്തിലധികം സിബി ഷൈന്‍ ബൈക്കുകള്‍ വിറ്റു.
ഈക്വലൈസര്‍ സഹിതം കോംബി ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്), ഗംഭീര പെര്‍ഫോമന്‍സ് എന്നിവയാണ് സെഗ്മെന്റിലെ മറ്റ് മോട്ടോര്‍സൈക്കിളുകളില്‍നിന്ന് ഷൈന്‍ മോട്ടോര്‍സൈക്കിളിനെ നമ്പര്‍ വണ്‍ ആക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.
ആറ് കളര്‍ ഓപ്ഷനുകളില്‍ ഹോണ്ട സിബി ഷൈന്‍ ലഭിക്കും. വേരിയന്റുകള്‍ മൂന്നാണ്. 124.73 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹോണ്ട സിബി ഷൈനിൽ. ഈ എൻജിൻ 7,500 ആര്‍പിഎമ്മില്‍ 10.16 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.30 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.






