
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അധ്യാപകന്റെ പ്രണയാഭ്യാര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിയുടെ കഴുത്തറുത്തു. കര്‍നൂല്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഒമ്പതാം ക്ലാസുകാരിയെ ആണ് അധ്യാപകന് ിന്നു വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ചത്.
കുര്‍നൂലിലെ ബംഗാരുപേട്ടയില് റോക്ക്വെല്‍ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനാണ് തന്റെ വിദ്യാര്‍ത്ഥിനിയോട് ഈ ക്രൂരത ചെയ്തത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ രാവിലെ വീട്ടിലേക്ക് കയറിചെന്ന് ബ്ലേഡ് കൊണ്ട് കഴുത്തറുക്കുകയായിരുന്നു.
ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അധ്യാപകനെ പിടികൂടി കൈാര്യം ചെയ്ത ശേഷം പോലീസിന് വിട്ടുകൊടുത്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപകനേയും പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






